KeralaNews

ദേശീയഗാനം; ശശികലയുടെ പരാമര്‍ശങ്ങൾക്ക് പ്രതികരണവുമായി ശ്രീധരന്‍ പിള്ള

കൊച്ചി: കെ പി ശശികലയുടെ വാക്കുകള്‍ വേദവാക്യമായി സ്വീകരിക്കുന്നവരല്ല സംഘപരിവാറുകാരെന്ന് ബിജെപി നേതാവ് പിഎസ് ശ്രീധരന്‍ പിള്ള. ശശികല ദേശീയഗാനത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. ശശികല പറഞ്ഞത് അവരുടെ വ്യക്തിപരമായ നിലപാടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ ശശികലയുടെ വാക്കുകള്‍ സുവിശേഷമായി സ്വീകരിക്കില്ലെന്നവരല്ല സംഘപരിവാറുകാരെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ചാനൽ ചർച്ചയിൽ ദേശീയ ഗാനം അംഗീകരിക്കുന്നില്ലെന്ന് കെപി ശശികല പറഞ്ഞന്നെ് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹിം ചൂണ്ടിക്കാട്ടിയപ്പോളായിരുന്നു പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

അവര്‍ക്ക് അങ്ങനെ വ്യാഖ്യാനിക്കാനുള്ള അവകാശമുള്ളതുകൊണ്ടാണ് ശശികല അങ്ങനെ പറഞ്ഞതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ബ്രിട്ടീഷ് രാജാവ് വന്നപ്പോള്‍ രബീന്ദ്രനാഥ ടാഗോര്‍ എഴുതിയ സ്തുതിഗാനമാണ് ജനഗണമന എന്നതായിരുന്നു ശശികലയുടെ ആരോപണം. ശ്രീധരന്‍ പിള്ളയുടെ പാര്‍ട്ടിയുടെ നാവായ ശശികലയുടെ നിലപാടിതാണെന്നാണ് റഹിം ചൂണ്ടിക്കാട്ടിയത്. ഇതേ ആര്‍എസ്എസ് ദേശീയതയുടെ ചട്ടമെടുത്ത് അണിയേണ്ടെന്നുമായിരുന്നു റഹിമിന്റെ വാദം.

ആര്‍എസ്‌എസ് ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താറുണ്ടെന്നും പതിനാറ് പരമാധികാര റിപ്പബ്ലിക്കുകളായി ഇന്ത്യയെ വിഭജിക്കണമെന്നായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button