ബീജിംഗ്: വടക്കന്‍ ചൈനയിലെ മംഗോളിയന്‍ റീജിയണിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. അപകടം ഉണ്ടാകുമ്പോള്‍ 181 പേര്‍ ഖനിക്കുള്ളില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇതിൽ 149 പേര്‍ക്ക് ഖനിക്കുള്ളില്‍ നിന്നും രക്ഷപ്പെട്ട് പുറത്ത് കടക്കാന്‍ സാധിച്ചു. ബാക്കിയുള്ളവരാണ് മരിച്ചത്. അഗ്നിശമന സേനാ വിഭാഗവും മെഡിക്കല്‍ സംഘവും ഉടൻ സംഭവ സ്ഥലത്തെത്തിയെങ്കിലും ഖനിക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
കഴിഞ്ഞ ദിവസം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു ഖനിയിലുണ്ടായ സ്ഥോടനത്തില്‍ 21 പേര്‍ മരിക്കുകയും . സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയുകയും ചെയ്തിരുന്നു.
Post Your Comments