തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരു സംഘം ആളുകള്‍ കൊള്ള ചെയ്യാന്‍ എത്തിയിരുന്നതായി ഗൗരി ലക്ഷ്മി ഭായ് പറയുന്നു. അന്ന് പത്മനാഭസ്വാമി ക്ഷേത്രത്തെ ഇവരില്‍ നിന്ന് രക്ഷിച്ചത് മുസ്ലീങ്ങളാണെന്ന് ഗൗരി ലക്ഷ്മി ഭായ് പറയുന്നു.
ആ ചരിത്രം ആര്‍ക്കും മറക്കാനാവില്ലെന്നും ഗൗരി ലക്ഷ്മി ഭായ് പറയുന്നു. കൊള്ള സംഘം ക്ഷേത്രത്തിലേക്കെത്തിയപ്പോള്‍ അവരെ തടഞ്ഞ് എന്തും നല്‍കാം ക്ഷേത്രത്തെ വെറുതെ വിടണമെന്ന് മുസ്ലീങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. കൊള്ള സംഘം ആവശ്യപ്പെട്ട സ്വര്‍ണ്ണം അന്ന് രാത്രി തന്നെ മുസ്ലിം ഭവനങ്ങളില്‍ നിന്ന് ഇവര്‍ പിരിച്ചെടുത്ത് നല്കി ക്ഷേത്രത്തെ രക്ഷിക്കുകയായിരുന്നു.
200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹജ്ജിനായി പുറപ്പെട്ട സംഘം തിരുവനന്തപുരത്ത് കുടുങ്ങി പോയ സംഭവവും ഗൗരി ലക്ഷ്മി ഭായ് ഓര്‍മ്മിപ്പിച്ചു. അവരെ അതിഥികളായി പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് കൂട്ടികൊണ്ട് പോയതും ഈ സ്നേഹോഷ്മണ ബന്ധത്തിന്റെ ഉദാഹരമാണെന്നും ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു. മതത്തിന്റെ പേരില്‍ വേര്‍തിരിവ് കാണരുതെന്നും മതത്തിനും ജാതിക്കും അപ്പുറത്ത് എല്ലാവരും ഈശ്വരന്റെ സൃഷ്ടികളാണെന്നും ഗൗരി ലക്ഷ്മി ഭായ് പറയുന്നു.
Post Your Comments