ഡമസ്കസ് : കിഴക്കന്‍ അലപ്പോയില്‍ താരിഖ് അല്ബാബിനോട് ചേര്‍ന്ന അയല്നഗരം സിറിയന്‍ സൈന്യം പിടിച്ചെടുത്തു. ഇതോടെ വിമതര്‍ 2012ല്‍ കൈയടക്കിവെച്ച ഭാഗങ്ങളില്‍ 60 ശതമാനവും സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിച്ചതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണകേന്ദ്രങ്ങള്‍ അറിയിച്ചു. കിഴക്കന്‍ അലപ്പോയില്‍ നവംബര്‍ 15 മുതല്‍ നടന്ന ആക്രമണങ്ങളില്‍ 330ഓളം സിവിലിയന്മാര് കൊല്ലപ്പെട്ടു. രണ്ടരലക്ഷം ആളുകള്‍ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്.
സര്‍ക്കാര്‍സൈന്യം നഗരം പിടിച്ചെടുക്കുന്ന സമയത്ത് ഏതാനും ചില വിമതപോരാളികളെ മാത്രമേ ഉണ്ടായിരുന്നുള്ളു. ശക്തമായ ഷെല്ലാക്രമണത്തെ തുടര്‍ന്ന് കടകമ്പോളങ്ങളെല്ലാം അടച്ചിരുന്നതായും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments