IndiaNews

വിമാനം വൈകിയത് ഒന്നര മണിക്കൂറിലേറെ: കാരണം രസകരം

ന്യൂഡൽഹി: ജീവനക്കാരിയുടെ വേഷം മോശമായതിനാൽ എയർ ഇന്ത്യ വിമാനം വൈകിയത് ഒന്നര മണിക്കൂറിലേറെ. മുംബൈയില്‍ നിന്നും നോർവാക്കിലേക്കുള്ള എയര്‍ ഇന്ത്യ എഐ 191 വിമാനമാണ് വൈകിയത്. പുലര്‍ച്ചെ 1.30 ന് യാത്ര പുറപ്പെടേണ്ട വിമാനമാണ് നിസാര കാരണം മൂലം 3.13 ന് പുറപ്പെട്ടത്.

വിമാനം പുറപ്പെടുന്നതിന് മുമ്പ് കാബിന്‍ ക്രൂ തലവന്‍ നടത്തിയ പരിശോധനയിലാണ് ഒരു ജീവനക്കാരിയുടെ വേഷം മുഷിഞ്ഞതാണെന്നും, വസ്ത്രം ഇസ്തിരിയിട്ടിട്ടില്ലെന്നും കണ്ടെത്തിയത്. തുടർന്ന് വസ്ത്രം മാറ്റിവരാൻ ആവശ്യപ്പെടുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button