കൊല്‍ക്കത്ത : മലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ നഗരമായ കൊല്‍ക്കത്ത. ലോകമെമ്പാടു നിന്നും തെരഞ്ഞെടുത്ത 10 നഗരങ്ങളില്‍ ഖരമാലിന്യ കാര്യത്തില്‍ മികച്ച പ്രചോദനം നല്‍കുന്ന പദ്ധതികള്‍ കാഴ്ച വെച്ചാണ് കൊല്‍ക്കത്ത ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മെക്‌സികോ സിറ്റീയില്‍ വെച്ചു നടന്ന സി40 മേര്‍സ് ഉച്ചകോടിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ഖരമാലിന്യം മാനേജ്‌മെന്റ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട്’ കൊല്‍ക്കത്ത കാര്യക്ഷമമായ രീതിയില്‍ നടപ്പാക്കുകയും 60-80 ശതമാനത്തില്‍ കൂടുതല്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളിലൂടെ സംസ്‌കരിക്കുകയാണ് ചെയ്യുന്നതെന്ന് അന്തര്‍ദേശീയ ഉച്ചകോടിയില്‍ കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഡല്‍ഹി നഗരങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ പറഞ്ഞു. വെറുതെ, പ്രോജക്റ്റ് തുടങ്ങി കൊണ്ട് മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതല്ല വേണ്ടത്, കൃത്യമായ മേല്‍നോട്ടത്തില്‍ പുറത്ത് വരുന്ന വാതകങ്ങള്‍ പരിമിതപ്പെടുത്തി വേണം മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് എന്നും ഉച്ചകോടിയില്‍ പറഞ്ഞു.
Post Your Comments