നോട്ടിനും സ്വര്‍ണത്തിനും പിന്നാലെ സര്‍ക്കാര്‍ ഓഫീസുകളിലും മോദി സര്‍ക്കാര്‍ പിടിമുറുക്കുന്നു. എല്ലാ സര്‍ക്കാര്‍ പര്‍ച്ചെയ്സുകളും സര്‍ക്കാര്‍ നിയന്ത്രിത ഓണ്‍ലൈന്‍ വഴിയാക്കുന്ന ‘ജെം’ (ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്) എന്ന പദ്ധതിക്കാണു മോദി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. സുതാര്യമായ ടെന്‍ഡര്‍ നടപടികളിലൂടെ പ്രതിവര്‍ഷം 20,000 കോടി രൂപയോളം സര്‍ക്കാരിനു ലാഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം.പേപ്പര്‍ ക്ലിപ്പു മുതല്‍ പവര്‍ ടര്‍ബൈന്‍ വരെ ഇനി ജെമ്മിലൂടെ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി നടക്കുകയാണ്. പദ്ധതി അടുത്തു തന്നെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
മൂന്നു മാസം മുമ്ബ് ആരംഭിച്ച ഇ മാര്‍ക്കറ്റ് സൈറ്റില്‍ 56 വിഭാഗങ്ങളിലായി 3100 ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിക്കഴിഞ്ഞു. ഇതുവരെ 38 കോടിയുടെ ഉല്‍പ്പന്നങ്ങളാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ജെം സൈറ്റ് വഴി വാങ്ങിയിരിക്കുന്നത്. 469 വകുപ്പു മേധാവികള്‍ ഉള്‍പ്പെടെ 1129 സര്‍ക്കാര്‍ വകുപ്പുകളാണ് സൈറ്റില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1247 കമ്ബനികളും 56 സര്‍വീസ് പ്രൊവൈഡര്‍മാരും സൈറ്റിലുണ്ട്.
സൈറ്റ് വഴിയുള്ള പര്‍ച്ചെയ്സിലൂടെ 50 ശതമാനത്തിലേറെ ചെലവു ചുരുക്കാന്‍ കഴിയുന്നുണ്ടെന്നു വിവിധ വകുപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അടുത്തിടെ ഒന്നരലക്ഷത്തോളം രൂപ മാര്‍ക്കറ്റ് വിലയുള്ള ഫൊട്ടോകോപ്പി മെഷീന്‍ വാണിജ്യമന്ത്രാലയം ജെം സൈറ്റ് വഴി സ്വന്തമാക്കിയത് വെറും 97,000 രൂപയ്ക്കാണ്. മറ്റൊരു വകുപ്പിന് 28,000 രൂപയ്ക്ക് കാര്‍ വാടകയ്ക്കു എടുക്കാന്‍ കഴിഞ്ഞു. സാധാരണ 32,500 രൂപയാണു നല്‍കാറുള്ളത്.
Post Your Comments