Kerala

പട്ടിയുടെ വാല്‍ വളഞ്ഞേയിരിക്കൂ; എംഎം മണിയെ വിമര്‍ശിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെ വിമര്‍ശിച്ച മന്ത്രി എംഎം മണിക്കെതിരെ കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പട്ടിയുടെ വാല്‍ പന്തിരാണ്ട് കൊല്ലം കുഴലിലിട്ടാലും അതെടുക്കുമ്പോള്‍ വളഞ്ഞേയിരിക്കൂ എന്ന പഴഞ്ചൊല്ല് മണിക്ക് ചേരുന്നതാണെന്ന് ഉണ്ണിത്താന്‍ പറയുന്നു.

മന്ത്രിയായതിന് ശേഷമെങ്കിലും മണി ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്നും മാറി സഞ്ചരിക്കുമെന്ന കരുതി. എന്നാല്‍ ആ പ്രതീക്ഷ തെറ്റിയെന്ന് അദ്ദേഹം പറഞ്ഞു. സുധീരനെതിരെ മണി നടത്തിയ മോശമായ പദപ്രയോഗം തരംതാഴ്ന്നതും പദവിയിലിരുന്ന് ഒരിക്കലും നടത്താന്‍ പാടില്ലാത്തതുമാണെന്ന് ഉണ്ണിത്താന്‍ വ്യക്തമാക്കി. ശുദ്ധ വിവരക്കേടാണെന്നേ ഇതിനെ പറയാന്‍ സാധിക്കുകയുള്ളൂ.

മാനവും മര്യാദയുമായി രാഷ്ട്രീയം പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ പുലഭ്യം പറയുന്ന മണിയുടെ ഇത്തരം ഏര്‍പ്പാട് മന്ത്രിയായ സ്ഥിതിക്കെങ്കിലും അവസാനിപ്പിക്കണമെന്ന് ഉണ്ണിത്താന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button