ദില്ലി: ഇന്ത്യയിലേക്ക് മടങ്ങാനുള്ള ടിക്കറ്റിനായി ഇന്ത്യന്‍ പ്രവാസി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് കാല് നടയായെത്തിയ സംഭവത്തില്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് നേടുന്നതിനായി 1000 കിലോമീറ്റര്‍ നടന്നാണ് ഇന്ത്യക്കാരന് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തിയത്. കോടതി നടപടികള്‍ക്കായി സെല്‍വരാജ് 1000 കിലോമീറ്ററോളം നടന്ന് ഇന്ത്യന്‍ എംബസിയിലെത്തിയതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
Post Your Comments