ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതികരിച്ച് മുന്‍ പാക് പ്രധാനമന്ത്രി പര്‍വേസ് മുഷറഫ് രംഗത്ത്. മോദി യുദ്ധക്കൊതിയനാണെന്ന് മുഷറഫ് ആരോപിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ മോദി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ മികച്ച ഒരു സന്നദ്ധ സംഘടനയാണെന്ന് മുഷറഫ് അഭിപ്രായപ്പെടുന്നു. നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. പാകിസ്ഥാന് ഒട്ടേറെ സഹായങ്ങള്‍ ഇവര്‍ ചെയ്തിട്ടുണ്ട്. ഭൂകമ്പത്തിലും വെള്ളപ്പൊക്കത്തിലും ലഷ്‌കറിന്റെ പ്രവര്‍ത്തനം സഹായകമായിട്ടുണ്ട്. കൂടാതെ, ഹാഫിസ് സയീദ് ഭീകരവാദിയല്ലെന്നും പര്‍വേസ് മുഷറഫ് വ്യക്തമാക്കുന്നു.
ഹാഫിസ് സയീദ് വിദ്യാസമ്പന്നനായ ഒരു വ്യക്തിയാണെന്നും മുഷറഫ് പറയുന്നു. സൈന്യം വധിച്ച ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി രക്തസാക്ഷിയാണെന്നും ഇന്ത്യ വാനിയെ കൊണ്ട് ആയുധം എടുപ്പിച്ചതാണെന്നും മുഷറഫ് കുറ്റപ്പെടുത്തി.
Post Your Comments