News

കൊച്ചിയിൽ പീസ് സ്കൂളുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേർ അറസ്റ്റിൽ

കൊച്ചിയിൽ പീസ് സ്കൂളുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേര് അറസ്റ്റിൽ. മത വിദ്വേഷം വളർത്തുന്ന തരത്തിൽ പാദപുസ്തകം അച്ചടിച്ച കേസിലാണ് അറസ്റ് .നവി മുംബൈയിലെ ബുറൂജ് റിലൈസേഷന്റെ പ്രവർത്തകരാണ് അറസ്റ്റിലായത് . ഇവിടെയാണ് സ്കൂളിലേക്കുള്ള പുസ്തകങ്ങൾ അച്ചടിച്ചിരുന്നത് .

വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ മത വിദ്വേഷം പരത്തുന്ന തരത്തിലുള്ള പാദഭാഗങ്ങൾ അടങ്ങിയ പുസ്തകങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു .തുടർന്നുള്ള നടപടികളുടെ ഭാഗമായി ,സ്കൂളിൽ മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുളള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.

സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുതെന്ന് പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.ഭീകര സംഘടനയായ ഐസിസ് ബന്ധമുളള ചിലര്‍ക്ക് സ്കൂളുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് സ്കൂളിനെതിരെ അന്വേഷണം ആരംഭിച്ചത്.ചെറിയ ക്ലാസിലെ കുട്ടികളെ പോലും തീവ്ര മത വികാരം ഉള്‍ക്കൊളളുന്നതും തീവ്രവാദ സ്വാഭാവം പുലര്‍ത്തുന്നതുമായ കാര്യങ്ങളാണ് പഠിപ്പിച്ചു കൊണ്ടിരുന്നതെന്നും സൂചനയുണ്ടായിരുന്നു

shortlink

Post Your Comments


Back to top button