മൊസൂള്‍: ആഭ്യന്തര കലാപവും, ഐ.എസ് ആക്രമണത്തിനും പുറമ, ഭക്ഷ്യ-ജലക്ഷാമത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ രൂക്ഷമായ മൊസൂളില്‍ നിന്നുള്ള പുതിയ കാഴ്ച ഏതൊരു കഠിനഹൃദയരെയും ഞെട്ടിക്കും. വിശന്ന് എല്ലൊട്ടിയ തന്റെ രണ്ട് മക്കളെ നിസാഹയായി നോക്കാന്‍ മാത്രം സാധിക്കുന്ന ഒരമ്മയുടെ രോദനമാണ് ഇന്ന് രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പോഷകാഹാരക്കുറവ് അതിരൂക്ഷമായ തന്റെ രണ്ട് മക്കളെയും കൊണ്ട് ഹന്‍ഷാം അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ ഒരമ്മ, രാജ്യാന്തര മാധ്യമമായ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. തന്റെ മക്കള്‍ ഇതിനകം മരിച്ച് കഴിഞ്ഞുവെന്ന് ആ അമ്മ വിലപിച്ചു പറഞ്ഞു. ഇത് തനിക്കും, തന്റെ ഭര്‍ത്താവിനും, അവര്‍ക്കും ബുദ്ധിമുട്ടാണ്. അവര്‍ മരിച്ചതായി ഞാന്‍ വിശ്വസിക്കുന്നു. അവര്‍ ജീവിക്കുന്നു എന്ന് കരുതാന്‍ സാധിക്കില്ലെന്ന് മാതാവ് ബിബിസിയോട് പറഞ്ഞു.
എല്ലൊട്ടിയ, വാരിയെല്ലുകള്‍ വ്യക്തമായി കാണുന്നു ആ രണ്ട് കുട്ടികളുടെ ചിത്രങ്ങള്‍ ബിബിസിയുടെ ദൃശ്യങ്ങളിലൂടെ പുറം ലോകം കണ്ടു ഞെട്ടിയിരിക്കുകയാണ്. മക്കളെ മൊസൂളില്‍ നിന്നും പുറത്തെത്തിക്കണമെന്ന് താന്‍ ഐ.എസ് ഭീകരരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ നിരാകരിക്കുകയായിരുന്നുവെന്ന് മാതാവ് വ്യക്തമാക്കി. പിന്നീട്, ഇറാഖി സൈന്യം മൊസൂള്‍ തിരിച്ച് പിടിച്ചതിന് ശേഷമാണ് ഈ കുടുംബം അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് പലായാനം ചെയ്തത്. ഐ.എസിന്റെ പിടിയില്‍ നിന്നും മോചിതമായെങ്കിലും അഭയാര്‍ത്ഥി ക്യാമ്പിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. കടുത്ത ഭക്ഷ്യജലക്ഷാമാണ് ഒരോ ദിനവും ക്യാമ്പിലും അനുഭവപ്പെടുന്നത്. കഴിഞ്ഞ നാല് ദിവസമായി താനും കുടുംബവും ക്യാമ്പിലെത്തിയിട്ടും ഭക്ഷണം ലഭിച്ചിട്ടില്ല. വസ്ത്രം ലഭിച്ചിട്ടില്ലെന്ന് മാതാവ് നിസഹായമായി ബിബിസിയോട് പറഞ്ഞു. ചിത്രങ്ങളില്‍ കുട്ടികള്‍ കീറിപ്പറിഞ്ഞ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്
Post Your Comments