Kerala

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിലവിലുളള ഒഴിവിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരുടെ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഡിസംബര്‍ അഞ്ചിന് രാവിലെ 10-ന് എറണാകുളം നോര്‍ത്തിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമുളള പോള്‍ അബ്രോ റോഡിലുളള ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് മധ്യമേഖല റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലാണ് ഇന്റര്‍വ്യൂ നടക്കുക.

കേരള ഗവ: അംഗീകരിച്ച എം.ബി.ബി.എസ് ആണ് അടിസ്ഥാന യോഗ്യത. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും പങ്കെടുക്കാവുന്നതാണ്. താത്പര്യമുളളവര്‍ എം.ബി.ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, റ്റി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് എന്നിവ ഓഫീസില്‍ ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button