NewsInternational

ട്രംപ് ബിസിനസ് വിടാന്‍ ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ബിസിനസ് വിടാന്‍ ഒരുങ്ങുന്നു. പ്രസിഡന്റ് പദവിയിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിനു വേണ്ടിയാണ് തീരുമാനമെന്ന് ട്രംപ് അറിയിച്ചു. സ്വകാര്യ ബിസിനസ് അനാവശ്യ വിവാദങ്ങള്‍ക്ക് കാരണമാക്കുമെന്ന ഭയമാണ് അദ്ദേഹത്തെ ഇതില്‍ നിന്നും പിന്‍തിരിച്ചതെന്ന് കരുതുന്നു. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ഭരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഞാൻ എന്റെ ബിസിനസ് സാമ്രാജ്യം ഒഴിവാക്കുകയാണ്. അതുവഴി അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് എന്ന നിലയിൽ തന്റെ പ്രവർത്തനങ്ങൾ സുതാര്യമായിരിക്കണം. തന്റെ വിവിധ ബിസിനസുകൾ ഇതിൽ വിഷയമാകാൻ പാടില്ല. പ്രസിഡന്റ് പദവി ഏറെ പ്രധാനപ്പെട്ട ഒന്നാണെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

നേരത്തെ പ്രസിഡന്‍റ് പദവിക്ക് തനിക്ക് ഒരു ഡോളര്‍ മാത്രം ശമ്പളം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞിരുന്നു. പ്രസിഡന്‍റെന്ന നിലയില്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കുന്നതിന് വേണ്ടിയാണിത്. ശതകോടി ആസ്തിയുള്ള വ്യവസായിയാണ് ഡോണള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചരണകാലം മുതല്‍ക്കെ വിവാദ പ്രസ്ഥാവനകളുടെ തോഴനായിരുന്നു ട്രംപ്. ക്യൂബന്‍ വിപ്ലവനായകന്‍ ഫിഡല്‍ കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയെന്ന് വിശേഷിപ്പിച്ചിരുന്നതും വിവാദത്തിന് ഇടയാക്കിയിരുന്നു. ഡിസംബര്‍ 15ന് മാധ്യമങ്ങളെ കാണുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഈ മാസം അവസാനത്തോടെയാണ് ട്രംപിന്‍റെ സത്യപ്രതിജ്ഞ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button