India

വിവാഹ ആവശ്യങ്ങൾക്ക് പണം കോടതി നിലപാട് വ്യക്തമാക്കി

ന്യൂ ഡൽഹി : നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രണ്ടര ലക്ഷത്തില്‍ കൂടുതല്‍ പണം വിവാഹ ആവശ്യങ്ങൾക്കായി പിൻവലിക്കാൻ അനുവദിക്കണമെന്ന ഹർജി ഡൽഹി ഹൈകോടതി തള്ളി. നോട്ട് പിന്‍വലിച്ചത് സര്‍ക്കാരിന്റെ സാമ്പത്തിക നയമായതിനാല്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. ചില ഇളവുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏകപക്ഷീയമാണെന്നും ഇളവ് അനുവദിക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു ഹർജി. നോട്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികളില്‍ ഡിസംബര്‍ രണ്ടിന് സുപ്രീംകോടതി വാദം കേള്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button