ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിക്കിടെ ജനങ്ങള്‍ക്ക് തിരിച്ചടിയായി പാചകവാതകവില വീണ്ടും കൂട്ടി. ആറുമാസത്തിനിടെ ഇത് ഏഴാം തവണയാണ് പാചകവാതക വില വര്‍ദ്ധിപ്പിക്കുന്നത്. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 2.07 രൂപയാണ് വര്‍ധിപ്പിച്ചത്.
സബ്സിഡിയില്ലാത്ത സിലിണ്ടറിന് 94 രൂപയും കൂട്ടി. കൊച്ചിയില്‍ ഭാരത് പെട്രോളിയത്തിന്റെ സബ്സിഡി സിലിണ്ടറിന് 55 രൂപയാണ് വര്‍ധിച്ചത്. ഇനിമുതല്‍ 14.2 കിലോഗ്രാം വരുന്ന സിലിണ്ടറിന് 597 രൂപ നല്‍കണം. കഴിഞ്ഞമാസം ഒന്നിനാണ് പാചകവാതക വില വര്‍ദ്ധിപ്പിച്ചത്. 2.05 രൂപയായിരുന്നു കൂട്ടിയത്. അതേസമയം, വിമാന ഇന്ധനവിലയില്‍ നേരിയ കുറവ് വരുത്തിയിട്ടുണ്ട്.
3.7 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. കിലോലിറ്ററിന് 1,881 രൂപയാണ് വിമാന ഇന്ധനത്തിന്റെ പുതുക്കിയ വില. മണ്ണെണ്ണയുടെ വില 25 പൈസയും വര്‍ദ്ധിക്കുന്നതാണ്.
Post Your Comments