ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ കുറച്ച് ദിവസത്തേക്ക് ട്വിറ്റര്‍ ഉപയോഗിക്കേണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജും രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ പേജും ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്ത് വന്നിരുന്നു. ഉടന്‍ തന്നെ പേജ് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യുകയും സൈബര്‍ സെല്ലില്‍ കോണ്‍ഗ്രസ് പരാതി നല്‍കുകയും ചെയ്തിരുന്നു. അതേസമയം, സംഭവം രാജ്യത്തിന്റെ ഡിജിറ്റല്‍ സുരക്ഷ തകരാറിലാണെന്നാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
രാഹുലിനെ കൂടാതെ മറ്റ് ചില നേതാക്കളുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി മുതിര്‍ന്ന 200 നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതേസമയം, രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് കാരണമായത് ഇമെയില്‍ വഴി വന്ന സുരക്ഷാ വീഴ്ചയാണെന്നും ഹാക്കിംഗ് നടത്തിയതിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ ഡല്‍ഹി പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ട്വിറ്ററിനെ സമീപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments