ന്യൂഡല്‍ഹി: കള്ളപ്പണം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നോട്ട് നിരോധനത്തിനു പിന്നാലെ സ്വര്‍ണത്തിനും നിയന്ത്രണം. സ്വര്‍ണം കൈവശം വെക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പാരമ്പര്യമായി കിട്ടിയ സ്വര്‍ണത്തിന് നികുതി ഈടാക്കില്ല. അതേസമയം, വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവന് മാത്രമേ കൈവശം വയ്ക്കാന്‍ പാടുള്ളൂ.
അവിവാഹിതരായ സ്ത്രീകള്‍ക്ക് 31.5 പവനും പുരുഷന്മാര്ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് 12 പവനുമായാണ് നിജപ്പെടുത്തിയത്. നിയമം ലംഘിച്ച് ഇതില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചാല്‍ അത് ആദായനികുതി വകുപ്പിന് റെയ്ഡ് നടത്തി പിടിച്ചെടുക്കാന്‍ അവകാശമുണ്ട്. സ്വര്‍ണ ഇറക്കുമതി സര്‍ക്കാര്‍ വിലക്കിയേക്കുമെന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു.
തുടര്‍ന്ന് ജ്വല്ലറി ഉടമകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയിരുന്നു. ഇത് കാരണം സ്വര്‍ണത്തിന് നല്കുന്ന പ്രീമിയം ഇന്ത്യയിലെ രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുകയും ചെയ്തിരുന്നു.
Post Your Comments