മൊഹാലി : 42 ലക്ഷം വില വരുന്ന 2000 രൂപയുടെ കള്ളനോട്ടുകളുമായി 3 പേർ പോലീസ് പിടിയിലായി. മണിപ്പൂരില്‍ എം.ബി.എക്ക് പഠിക്കുന്ന കപൂര്‍ത്തല സ്വദേശിനി വിശാഖ വര്‍മ, ബന്ധുവായ ബി.ടെക് വിദ്യാര്‍ഥിയും സിരക്പൂര്‍ ധാക്കോലി സ്വദേശി അഭിനവ് വര്‍മ, ഇവരുടെ സുഹൃത്തും സ്ഥലക്കച്ചവടക്കാരനുമായ സുമന് നാഗ്പാല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അനധികൃതമായി ചുവപ്പ് ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച ഒൗഡി കാറില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ സ്വന്തമായാണ് നോട്ട് അച്ചടിച്ചിരുന്നതെന്നും യഥാര്‍ഥ നോട്ടുമായി വളരെയധികം സാമ്യമുള്ളതാണ് പ്രതികളുടെ കൈവശമുണ്ടായിരുന്ന നോട്ടുകളെന്നും മൊഹാലി എസ്.പി പര്‍മീന്ദര്‍ സിങ് ഭണ്ഡല്‍ പറഞ്ഞു.
Post Your Comments