മനാമ: ക്രൂയിസം സീസണിന് തുടക്കമായി. വിനോദ സഞ്ചാര ആഢംബര കപ്പലുകള്‍ രാജ്യത്തേക്ക് എത്തിത്തുടങ്ങിയതായി ബഹ്‌റൈൻ ടൂറിസം ആന്‍റ് എക്സിബിഷന്‍സ് അതോറിറ്റി അറിയിച്ചു. 2017ന്‍െറ തുടക്കം വരെ നീളുന്ന സീസണിന്‍െറ ഭാഗമായി ആദ്യ വിനോദ സഞ്ചാര കപ്പല്‍ എത്തി. ഹിദ്ദിലെ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്ത് റോയല്‍ കരീബിയനിന്‍െറ അസാമാര എന്ന കപ്പലെത്തി. കപ്പലിൽ 700ഓളം സഞ്ചാരികളാണ് ഉണ്ടായിരുന്നു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശിച്ച സംഘം പുരാവസ്തു കേന്ദ്രങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, പരമ്പരാഗത മാര്‍ക്കറ്റുകള്‍ തുടങ്ങിയവ സന്ദര്‍ശിച്ചു. കരകൗശല വസ്തുക്കളും മറ്റും വാങ്ങുകയും ചെയ്തു.
ബഹ്‌റൈനിലേക്ക് ഈ സീസണില്‍ നിരവധി ക്രൂയിസ് കപ്പലുകള്‍ എത്തുന്നുണ്ട്. ഹോളണ്ടില്‍ നിന്നുള്ള എം.എസ്.സിയും ടോം സാന്‍ ക്രൂയിസും ആദ്യമായി ബഹ്റൈനില്‍ എത്തും. 12000ലേറെ സന്ദര്‍ശകരാണ് എം.എസ്.സി ക്രൂയിസ് വഴി എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഒമ്പതാം തവണയും എ.ഐ.ഡി.എ ബഹ്‌റൈനിലേക്ക് എത്തുന്നുണ്ട്. 2500ലധികം സഞ്ചാരികള്‍ ഓരോ യാത്രയിലും ഉണ്ടാകും. വില്‍സ്റ്റ് ജര്‍മന്‍ കമ്പനി 2300ലധികം യാത്രക്കാരുള്ള ഏഴ് ട്രിപ്പുകളും ബഹ്‌റൈൻ വഴി നടത്തും. വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ളവര്‍ ഉള്‍ക്കൊള്ളുന്ന നോബിള്‍ കലോഡോണിയയുടെ ഐലന്‍റ് സ്കൈ വിനോദ സഞ്ചാര കപ്പല്‍ ഡിസംബര്‍ നാലിന് ബഹ്‌റൈനിലേക്ക് എത്തും. കഴിഞ്ഞ സീസണില്‍ 30 വിനോദ സഞ്ചാര കപ്പലുകളാണ് ബഹ്‌റൈനിലേക്ക് എത്തിയത്.
Post Your Comments