ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും സൈബര്‍ ആക്രമണം. ഹാക്ക് ചെയ്തവര്‍ കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും അസഭ്യപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ട് അക്കൗണ്ടുകളിലൂടെയും അസഭ്യ സന്ദേശങ്ങളാണ് ട്വീറ്റ് ചെയ്യുന്നത്. അല്‍പസമയം മുന്‍പാണ് രണ്ട് അക്കൗണ്ടുകളില്‍ നിന്നും അശ്ലീല കമന്റുകള്‍ വന്നത്.
ഇന്ന് രാവിലെ പത്തേകാലോടെയാണ് കോണ്‍ഗ്രസിന്റെ പേജ് ഹാക്ക് ചെയ്തത്. അക്കൗണ്ട് ഉപയോഗിച്ച് ഗാന്ധി കുടുംബത്തെക്കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തിരുന്നു. നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ രാഹുല്‍ എതിര്‍ക്കുന്നത് സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഹാക്ക് ചെയ്ത പേജിലുണ്ടായിരുന്നു. അധികം താമസിയാതെതന്നെ സന്ദേശം പിന്‍വലിക്കുകയായിരുന്നു. രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേരും മാറ്റിയിരുന്നു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
Post Your Comments