ന്യൂഡല്‍ഹി: പാക്ക് അധീന കശ്മീരില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തി, ഇന്ത്യയില്‍ കഴിയുന്നവര്‍ക്കുവേണ്ടി പ്രഖ്യാപിച്ച 2000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം അംഗീകരിച്ചത്.
ജമ്മു കശ്മീര്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലുള്ള 36,348 കുടുംബങ്ങളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ 1947ലെ വിഭജനത്തെ തുടര്‍ന്നും 1965, 71 വര്‍ഷങ്ങളിലെ ഇന്ത്യ–പാക്ക് യുദ്ധത്തെ തുടര്‍ന്നും ഇന്ത്യയില്‍ എത്തിയവരാണ്. രണ്ടായിരം കോടി രൂപ ഇവര്‍ക്കു വീതിക്കുമ്പോള്‍ ഒരു കുടുംബത്തിന് 5.5 ലക്ഷം രൂപവീതം ലഭിക്കും.
ജമ്മു കശ്മീരില്‍ വിവിധ ജില്ലകളിലായി താമസിക്കുന്ന ഇവര്‍ക്കു പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അവകാശം ഉണ്ടെങ്കിലും കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല. പ്രധാനമായും ജമ്മു, കത്തുവ, രജൗറി ജില്ലകളിലാണ് അഭയാര്‍ഥികള്‍ കഴിയുന്നത്.
Post Your Comments