പരസ്യമായി യുവതികള്‍ക്ക് എന്തും പറയാം, എന്തും ഷെയര്‍ ചെയ്യാം. പുരുഷന്മാര്‍ കാണും, ശല്യം ചെയ്യുമെന്ന പേടി വേണ്ട. അങ്ങനെയാകുമ്പോള്‍ പിന്നെ എന്തായിരിക്കും അവിടെ സംഭവിക്കുക. 40 കോടി യുവതികള്‍ ഒരു കുടക്കീഴില്‍. യുവതികള്‍ക്കു മാത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍. ചൈനീസ് ഓണ്‍ലൈന്‍ പെയ്മെന്റ് ആപ്ലിക്കേഷനായ അലിപേയുടെ കഥ വിചിത്രം.
സ്ത്രീകള്‍ക്ക് മാത്രമായി പുതിയൊരു സൗകര്യം തുറന്ന് കൊടുത്തിരിക്കുകയാണ് കമ്പനി. സ്ത്രീ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോട്ടോകള്‍ പരസ്പരം പങ്കുവെക്കാനുള്ള ഓപ്ഷനാണിത്. 24 മണിക്കൂറിനുള്ളില്‍ ഒന്നരക്കോടിയോളം പേരാണ് ആപ്പ് ഉപയോഗിച്ചു തുടങ്ങിയതെന്ന് കമ്പനി പറയുന്നു. ലൈംഗിക തൊഴിലാളികളാണ് ഏറ്റവും കൂടുതല്‍.
ലൈംഗിക തൊഴിലാളികള്‍ പോലും ബിസിനസ് ഉറപ്പിക്കാന്‍ അലിപേ ആപ്ലിക്കേഷനെ ഉപകരണമാക്കിയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കമ്പനിക്കെതിരെ ഇതോടെ വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. പലരും ഇതിനെ ഇന്റര്‍നെറ്റ് വേശ്യാലയം എന്നുവരെ വിളിച്ചു. എന്നാല്‍, സംഭവത്തില്‍ കമ്പനി ക്ഷമാപണം നടത്തി കഴിഞ്ഞു.
Post Your Comments