IndiaNews

ഇന്ന് ലോക എയിഡ്‌സ് ദിനം

ഇന്ന് ലോക എയിഡ്‍സ് ദിനം.ലോകം കണ്ട ഏറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്ത് നില്പിനെ നേരിടാനുള്ള മനോധർമ്മം കൂട്ടുന്നതിന്റെ ഭാഗമായാണ് എല്ലാവര്‍ഷവും ഡിസംബർ ഒന്ന് ലോക എയ്ഡ് ദിനമായി ആചരിക്കുന്നത്.1988 മുതലാണ് ലോക എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത് . എയ്ഡ്സ്, അതു പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ചു രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പു വരുത്തുക എന്നിവയാണ് എയിഡ്സ് ദിനാചരണത്തിന്റെ ലക്‌ഷ്യം.

1981 ൽ അമേരിക്കയിലെ ചില ചെറുപ്പക്കാരിൽ മാരകമായ ഒരു രോഗം കണ്ടെത്തി. എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ തൂക്കം കുറയാനും പേശീവേദന അനുഭവപ്പെടുകയും ചെയ്തു. കടുത്ത പനി, തൊലി ചുവന്ന് തടിക്കുക , തുടങ്ങിയവയും രോഗത്തിന്റെ ഭാഗമായിരുന്നു.എന്നാൽ രോഗം എന്തെന്ന് വൈദ്യശാസ്ത്രത്തിന് കണ്ടെത്താനായില്ല.തുടര്‍ന്നുള്ള അന്വേഷണങ്ങളിൽ ലോകത്തിന്‍റെ പലഭാഗത്ത് നിന്നും ഇതേ രോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകൾ വന്നു. ഒടുവിൽ ബെൽജിയൻ കോംഗോയിൽ അജ്ഞാത രോഗത്താൽ മരിച്ചയാളുടെ രക്തം പരിശോധിച്ചപ്പോഴാണ് മനുഷ്യരാശി ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് മാരകമായ രോഗത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.

വൈദ്യശാസ്ത്രം ഈ രോഗത്തിന് അക്വേയേഡ് ഇമ്യൂണോ ഡെഫിഷൻസി സിൻഡ്രോം അഥവാ എയിഡ്സ് എന്ന് പേരിട്ടു. ആഫ്രിക്കൻ കാടുകളിലെ ചിമ്പാൻസികളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് ചില പഠനങ്ങൾ പറയുന്നത്.ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്താകെ മൂന്നരക്കോടിയാളുകൾ രോഗാണു ബാധിതരായിട്ടുണ്ട്. ഇന്ത്യയിൽ 24 ലക്ഷം പേരും കേരളത്തിൽ 29നായിരം പേരും എച്ച്ഐവി ബാധിതരായുണ്ട്.അതേസമയം മനുഷ്യരാശിയെ കീഴടക്കികൊണ്ടിരിക്കുന്ന എയിഡ്‌സ് എന്ന മാരകരോഗത്തിന് ഇതുവരേയും മരുന്ന് കണ്ടുപിടിക്കാൻ വൈദ്യശാസ്ത്രത്തിനായിട്ടില്ല എന്നത് ഇന്നും ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button