പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാറിട്ട് പ്രവേശിക്കാമെന്ന തീരുമാനത്തിനെതിരെ ഇന്ന് രാവിലെ ചില ഹിന്ദു സംഘടനകൾ പ്രതിക്ഷേധമുയർത്തുകയുണ്ടായി . ഈ വിഷയത്തിൽ കവിയത്രിയും , സാമൂഹ്യപ്രവർത്തകയുമായ സുഗതകുമാരി പ്രതികരിക്കുന്നു ; സ്ത്രീകൾ മാന്യമായ രീതിയിൽ വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ വന്നാൽമതി’ അവർ പറയുന്നു. അല്ലാതെ അവർ ചുരിദാറാണോ ,സാരിയാണോ , മുണ്ടും നേര്യതുമാണോ എന്നൊന്നും അന്വേഷിക്കേണ്ട കാര്യമില്ല. ആഭാസകരമായി വസ്ത്രം ധരിക്കരുത് എന്നേയുള്ളു . ചില അനാചാരങ്ങൾ ക്ഷേത്രത്തിൽ നിലനിൽക്കുന്നുണ്ട് . ദേഹത്തുകൂടി നിർബന്ധമായി മേൽമുണ്ട് ധരിപ്പിക്കുന്ന ഒരേർപ്പാടുണ്ട് , അത് മോശമാണ് . കുറേക്കാലമായി അതൊക്കെ മാറ്റണമെന്ന് നമ്മൾ ആവശ്യപ്പെടുന്നുണ്ട്. സുഗതകുമാരി പറഞ്ഞു .
ഭക്തര്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ചൊവ്വാഴ്ച ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പലരും ബുധനാഴ്ച ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ എത്തിയത്. എന്നാല്‍ പ്രതിഷേധവുമായെത്തിയ ഹൈന്ദവ സംഘടനകള്‍ ഇവരെ തടയുകയായിരുന്നു.
ബുധനാഴ്ച ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് എത്തിയവരെ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരാണ് തടഞ്ഞത്. ബ്രാഹ്മണ സഭയുടെ നേതൃത്വത്തിലുള്ള ഹൈന്ദവ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുളളത്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ആചാര പ്രകാരം ചുരിദാറിനു മുകളില്‍ മുണ്ടുടുത്താല്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാമെന്നാണ് പറയുന്നത്.എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് നിയമപരമായി നേരിടുമെന്നും ഇവര്‍ പറയുന്നു
Post Your Comments