KeralaNews

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: ചുരിദാറിന് വിലക്ക് തുടരും

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച സ്ത്രീകള്‍ പ്രവേശിപ്പിക്കുന്നതിന് വീണ്ടും വിലക്ക്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തുന്ന സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ തൽസ്ഥിതി തുടരാൻ തിരുവനന്തപുരം ജില്ലാ ജഡ്ജി നിർദേശിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറുടെ ഉത്തരവിനെതിരെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രാവിലെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ വിശ്വാസികൾ റോഡ് ഉപരോധിച്ചിരുന്നു.

ചുരിദാറിട്ട് പ്രവേശിക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതിന് അനുവദിക്കില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. കേരള ബ്രാഹ്മണസഭ, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button