Kerala

പോലീസിന് പിന്തുണയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : നിലമ്പൂരില്‍ മാവോയിസ്റ്റ് വേട്ടയില്‍ പോലീസിന് പൂര്‍ണ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അത്തരം ഗൂഢലക്ഷ്യത്തോടെ ആരെങ്കിലും നീങ്ങിയാല്‍ സര്‍ക്കാര്‍ എതിര്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ച പോലീസ് നടപടിയ്‌ക്കെതിരേ ഇടതു മുന്നണിയില്‍ നിന്നു തന്നെ വിമര്‍ശനം വരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പോലീസിന് പൂര്‍ണ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കഴമ്പില്ലാത്ത ആരോപണങ്ങള്‍ പോലീസ് ചെവിക്കൊള്ളണ്ടതില്ല. ലോക്കപ്പ് മരണങ്ങള്‍ ഇല്ലാതാകേണ്ട കാലമായെന്നും പോലീസ് അസോസിയേഷന്‍ യോഗം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button