NewsTechnology

മൊബൈൽ ചാര്‍ജ്ജ് ഇനി സെക്കന്‍റുകള്‍ക്കുള്ളില്‍

ബാറ്ററി ചാര്‍ജ്ജ് എളുപ്പത്തില്‍ തീരുന്നതും ചാര്‍ജ്ജ് ചെയ്യാന്‍ മണിക്കൂറുകള്‍ എടുക്കുന്നതുമാണ് സ്മാർട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‍നം. നാലായിരം എംഎച്ച് ബാറ്ററി ഉള്ള സ്മാര്‍ട് ഫോണുകള്‍പോലും ഒരു ദിവസത്തില്‍കൂടുതല്‍ ചാര്‍ജ്ജ് നിൽക്കുന്നില്ല. പവര്‍ ബാങ്കുമായാണ് പലരും നടക്കുന്നത്. എന്നാൽ ഇനി ആ ആശങ്ക വേണ്ട. സെക്കറന്റുകള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള ഇലക്ട്രോണിക് ഡിവൈസുകള്‍ കണ്ടെത്തിക്കഴിഞ്ഞു.

സെക്കന്റുകള്‍ക്കുള്ളില്‍ ചാര്‍ജ്ജ് ചെയ്യാനാകുമെന്ന് മാത്രമല്ല, ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ ഒരാഴ്ച വരെ ചാര്‍ജ്ജ് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ ആസ്ഥാനമായ സ്‌റ്റോര്‍ ഡോട്ട് എന്ന കമ്പനിയിലെ വിദഗ്ധന്‍മാരാണ് ഡിവൈസ് കണ്ടെത്തിയിരിക്കുന്നത്. മുഴുവനായി ചാര്‍ജ്ജ് തീര്‍ന്ന ബാറ്ററി 30 സെക്കന്റിനുള്ളില്‍ ചാര്‍ജ്ജ് ചെയ്യാനാകുമെന്നാണ് കണ്ടെത്തല്‍. പുതിയ ഡിവൈസ് ഉപയോഗിച്ച് വെറും 24 സെക്കന്റിനുള്ളില്‍ സാംസങ്ങ് എസ്-4 ചാര്‍ജ്ജ് ചെയ്യാനാകും.

സാധാരണ മൊബൈലില്‍ ഉപയോഗിക്കുന്ന ലിഥിയംഅയണ്‍ ബാറ്ററികള്‍ക്ക് ആയുസ് കുറവാണ്. 1,500 തവണയാണ് ഇത്തരം ബാറ്ററികള്‍ സാധാരണയായി ഉപയോഗിക്കാനാവുന്നത്. എന്നാല്‍ പുതിയ കണ്ട് പിടുത്തമായ സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഉപയോഗിച്ചാല്‍ ബാറ്ററിയുടെ ശേഷി കുറയും മുന്‍പ് മുപ്പതിനായിരം തവണ ഉപയോഗിക്കാം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനാകും. പിന്നെ ഒരാഴ്ചത്തേയ്ക്ക് ചാര്‍ജ് ചെയ്യേണ്ട ആവശ്യമില്ലെന്നും ഗവേഷകര്‍ പറയുന്നു. ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയിലെല്ലാം സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഉപയോഗിക്കാമെന്നാണ് കണ്ടെത്തല്‍. 2017 തുടക്കത്തോടെ പുതിയ ഡിവൈസ് വിപണനാടിസ്ഥാനത്തില്‍ എത്തുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button