India

നുഴഞ്ഞു കയറിയ ഭീകരരുടെ ലക്ഷ്യം ട്രെയിനുകളും ട്രക്കുകളും തകര്‍ക്കല്‍

ജമ്മു: കഴിഞ്ഞ ദിവസം കശ്മീരിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുടെ ലക്ഷ്യം വന്‍ ആക്രമണമായിരുന്നുവെന്ന് ബിഎസ്എഫ്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തുകയായിരുന്നു. ട്രെയിനുകളും ട്രക്കുകളും തകര്‍ക്കാനായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ബിഎസ്എഫ് വ്യക്തമാക്കുന്നു.

സുരക്ഷാസേന വധിച്ച മൂന്നു ഭീകരരില്‍ നിന്ന് വന്‍ ആയുധശേഖരം കണ്ടെടുത്തിരുന്നു. ഐഇഡി ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍, ട്രക്കുകള്‍ എന്നിവ തകര്‍ക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. ഐഇഡിക്ക് പുറമേ ലിക്വിഡ് സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നുവെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ട്രെയിനിലും ട്രക്കുകളിലും ആക്രമണം നടത്തിയാല്‍ അതുണ്ടാക്കുന്ന നാശനഷ്ടം വലുതായിരിക്കും. ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത്. ബിഎസ്എഫിന്റെ അതിസൂക്ഷ്മമായ നിരീക്ഷണത്തിലാണ് ഭീകരരെ വധിക്കാന്‍ സാധിച്ചതെന്ന് ബിഎസ്എഫ് എഡിജി അരുണ്‍ കുമാര്‍ പറയുന്നു. ചങ്ങല പോലുള്ള ഐഇഡികളും കണ്ടെടുത്തിട്ടുണ്ട്. ഇത്തരം ഐഇഡികള്‍ പ്രധാനമായും ഉപയോഗിക്കുന്നത് റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കുന്നതിനും ഓടുന്ന ട്രെയിനുകള്‍ തകര്‍ക്കാനുമാണെന്ന് അരുണ്‍ കുമാര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button