
ന്യൂഡല്‍ഹി : രാജ്യത്ത് നിരോധിച്ച പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള സമയം വര്‍ധിപ്പിക്കാന്‍ നീക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു മാസം കൂടി അവശേഷിക്കെയാണ് നീക്കം. ആര്‍ബിഐയിലും ബാങ്കുകളിലും ആവശ്യത്തിന് പണമുണ്ടെന്നും, ജനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ 50 ദിവസം മതിയെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
നവംബര്‍ എട്ടിനായിരുന്നു 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം പുറത്തുവരുന്നത്. അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെയുള്ള പോരാട്ടമെന്ന നിലയിലായിരുന്നു നോട്ട് നിരോധനം നിലവില്‍ വരുന്നത്.
Post Your Comments