Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsIndia

കളക്ടറേറ്റ് സ്‌ഫോടനം കൂടുതൽ തെളിവുകളുമായി എൻ ഐ എ

ന്യൂഡൽഹി:കൊല്ലം, മലപ്പുറം, ,ചിറ്റൂര്‍ കളക്ട്രേറ്റുകളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയ ബേസ് മൂവ്‌മെന്റിന് മാതൃകയായത് അൽഖ്വയ്‌ദയെന്ന് എൻ.ഐ.എ.യുടെ വെളിപ്പെടുത്തൽ.മധുരയില്‍ നിന്നും ചെന്നൈയില്‍ നിന്നും അറസ്റ്റിലായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് എന്‍ഐഎ ഇക്കാര്യം വെളിപ്പെടുത്തിയത്.മധുരയില്‍ നിന്ന് പോലീസ് പിടികൂടിയ അബ്ബാസും ദാവൂദും അല്‍ഖായിദ ആശയങ്ങളില്‍ ആകൃഷ്ടരായാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത്. മധുരയില്‍ ലൈബ്രറി നടത്തുന്ന അബ്ബാസ് പുസ്തകങ്ങളിലൂടേയും ദാവൂദ് ഇന്റെര്‍നെറ്റിലൂടെയുമാണ് തീവ്രവാദആശയങ്ങളിലേക്ക് തിരിഞ്ഞതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ബേസ് മൂവ്‌മെന്റ് നടത്തിയ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിറകിലെ ബുദ്ധികേന്ദ്രം അബ്ബാസും ദാവൂദുമായിരുന്നു. അബ്ബാസും ഷംസൂദ്ദീനും ചേര്‍ന്ന് ബോംബുകള്‍ നിര്‍മ്മിച്ചപ്പോള്‍ സ്‌ഫോടനസ്ഥലത്ത് ഉപേക്ഷിക്കേണ്ട പെന്‍ഡ്രൈവിലേക്ക് ആവശ്യമായ വിവരങ്ങള്‍ തയ്യാറാക്കിയത് ദാവൂദാണ്. സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍ കണ്ടെടുത്ത പോസ്റ്ററുകളെല്ലാം മധുരയില്‍ നിന്ന് അറസ്റ്റിലായ സംസംകരീം രാജയുടെ പ്രസ്സിലാണ് അച്ചടിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്.ഗുണ്ടാപിരിവിലൂടെ ഷംസുദ്ദീന്‍ നേടിയ പണവും ആരാധനാലയങ്ങളില്‍ കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ അബ്ബാസ് സ്വരൂപിച്ച പണവുമാണ് ഇവർ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.പ്രതികളെ ഇന്ന് ബെംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്

shortlink

Post Your Comments


Back to top button