കാശ്മീർ: ഇന്ത്യ-പാക് അതിര്‍ത്തിയിൽ തുരങ്കം കണ്ടെത്തിയതായി ബിഎസ്എഫ്. ഇന്ത്യ-പാക് അതിർത്തിയിലെ സാംബ സെക്ടറിലാണ് തുരങ്കം കണ്ടെത്തിയത്. ഭീകരര്‍ നുഴഞ്ഞുകയറാനുപയോഗിച്ചതാണ് ഇതെന്നാണ് സംശയം. തുരങ്കം ഇന്ന് പെട്രോളിംഗിനിടെയാണ് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുരങ്കം കണ്ടെത്തിയ സാംബ-ചാംബ്ലിയാല്‍ മേഖലയില്‍ പെട്രോളിംഗ് ശക്തമാക്കിയതായും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ കെ ശര്‍മ്മ അറിയിച്ചു.
അതിര്‍ത്തിയില്‍ വേലികളില്ലാത്ത ഭാഗത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഴുതുകള്‍ അടയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും നിലവിലെ വേലി കൂടുതല്‍ ശക്തമാക്കുന്ന നടപടികളും ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. ജമ്മുകശ്മീരിലെ നഗ്രോത്തയില്‍ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഓഫീസര്‍മാരടക്കം ഏഴ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് തുരങ്കം കണ്ടെത്തിയത്. ഇവിടെ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. ജമ്മുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നഗ്രോത്തയിലെ ആയുധപ്പുരയ്ക്കു നേരെ പുലര്‍ച്ചെ 5.30നായിരുന്നു ആക്രമണം.
Post Your Comments