കൊച്ചി : സംസ്ഥാനത്ത് ഏറ്റവും നിര്‍ദ്ധനരായ 51 പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ പദ്ധതി. മലയാള ഭാഷയിലെ 51 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്താണ് വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. മാധ്യമം പത്രവും താര സംഘടനയായ അമ്മയും കൈകോര്‍ത്താണ് ‘ അക്ഷര’ എന്ന ഈ ഭവന പദ്ധതിയുടെ സംരഭകര്‍. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചി ലെമെറിഡിയന്‍ ഹോട്ടലില്‍ നടന്നു. യു.എ.ഇ എക്‌സ്‌ചേഞ്ചും, എന്‍.എം.സിയും ഈ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. വീടുകളുടെ രൂപകല്‍പ്പന ചെയ്യുന്നത് പ്രശസ്ത ആര്‍കിടെക്റ്റര്‍ പത്മശ്രീ ശങ്കര്‍ ആണ്.
Post Your Comments