News

ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികള്‍ തിരുവനന്തപുരത്ത്; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികള്‍ തിരുവനന്തപുരം ജില്ലയിലാണുള്ളതെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ട്. 2005 മുതലുള്ള കണക്കനുസരിച്ച് ജില്ലയില്‍ 5649 രോഗികളുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാല്‍ ഇവരെല്ലാം തിരുവനന്തപുരം സ്വദേശികളാണെന്ന് ഉറപ്പിക്കാനാവില്ലെന്നും, ഇവിടെ പരിശോധന നടത്തിയവരാകാനും സാധ്യതയുണ്ടെന്നും സൊസൈറ്റി പ്രവര്‍ത്തകര്‍ പറയുന്നു.
എച്ച് ഐ വി ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും, എച്ച് ഐ വി അണുവ്യാപനം മുമ്പത്തെ പോലെ ഫലപ്രദമായി തടയാന്‍ കഴിയുന്നില്ല.മെച്ചപ്പെട്ട ചികിത്സയിലൂടെ കൂടുതല്‍ കാലം ജീവിക്കാന്‍ കഴിയുന്നതിനാല്‍ രോഗത്തോട് ഭയമില്ലാതായതും, മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ധിച്ചതുമൊക്കെയാണ് അണുവ്യാപനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടാനുണ്ടായ കാരണമെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button