ശ്രീനഗര്‍: കശ്മീരിലെ നഗ്രോട്ട സൈനിക ക്യാംപ് ആക്രമിച്ച ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. എട്ടുമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സേന നാല് ഭീകരരെ വകവരുത്തിയത്. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരുടെ ജീവന് നഷ്ടപ്പെട്ടു. ആക്രമണത്തില്‍ നാല് സൈനികര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്.
ജമ്മുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് നഗ്രോട്ട സൈനിക ക്യാംപ്. കൊല്ലപ്പെട്ട സൈനികരില്‍ ഒരാള്‍ മേജര്‍ റാങ്കിലുള്ളയാളാണ്. ഇന്നു പുലര്‍ച്ചെ 5.30 ഓടെയായിരുന്നു ആക്രമണം തുടങ്ങിയത്. ഭീകരര്‍ ആദ്യം സൈനിക ക്യാംപിനുനേരെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.
പിന്നീട് വെടിവെയ്പ്പും നടന്നു. അഞ്ചു പേര് ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൈനികതാവളത്തിലെ മെസ് റൂമിനു സമീപം മൂന്ന് ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും വിവരമുണ്ട്.
Post Your Comments