
ശ്രീനഗർ:കാശ്മീരിൽ വീണ്ടും ഭീകരാക്രമണം.ജമ്മു കശ്മീരില്‍ സൈനിക കേന്ദ്രത്തിന് നേരെ തീവ്രവാദി ആക്രമണം. ജമ്മുവില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നഗ്രോതയിലെ ആര്‍മി ക്യാമ്പിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.ഇന്നു പലര്‍ച്ചെ 5.30 ഓടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ട്.ഭീകരര്‍ സൈനിക താവളത്തിലേക്ക് ഗ്രനേഡ് എറിഞ്ഞ് നുഴഞ്ഞു കയറി എന്നാണ് വിവരം.ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു.
സൈനിക താവളത്തിന് സമീപം ഭീകരർ ഒളിച്ചിരിക്കുന്നതായാണ് സൂചന.ഇതിന്റെ അടിസ്ഥാനത്തിൽ സൈന്യം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.ഇതേ തുടർന്ന് സമീപ പ്രദേശത്തു നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്.കൂടാതെ പ്രദേശത്തെ സ്‌കൂളുകളും ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments