IndiaNews

മനുഷ്യത്വം മരവിച്ചിട്ടില്ല :ഇങ്ങനെയും ഒരു കൂട്ടം മനുഷ്യര്‍ കാശ്മീരിലുണ്ട്

 

ശ്രീനഗർ:കാശ്‌മീർ താഴ്‌വരയിൽ കലാപങ്ങളും ആക്രമണങ്ങളും കൊടുമ്പിരി കൊള്ളുമ്പോഴും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ജാതി മത ചിന്തകൾക്കൊന്നും വശംവദരാകാത്ത ഒരു കൂട്ടം മനുഷ്യർ കാശ്മീരിലുണ്ടെന്ന് തെളിയിക്കുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ പെട്ട സ്ത്രീ മരിച്ചപ്പോള്‍ അവരുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് അയല്‍വാസികളായ മുസ്‌ലീങ്ങൾ . ഇന്നലെ പുലര്‍ച്ചെയാണ് സുഷ്മ പരിമൂ എന്ന 40-കാരി മരിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു മരണം. എന്നാൽ ഇവിടെയുള്ള മഹല്ല് കമ്മിറ്റിയാണ് അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയത്.സഹോദരങ്ങളെ പോലെ കഴിയുന്ന ഞങ്ങള്‍ സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം പങ്കുവെച്ചിരുന്നു. ഈ ദു:ഖവാര്‍ത്ത അറിഞ്ഞ ഉടന്‍ തങ്ങൾ  അവരുടെ വീട്ടിലെത്തിയെന്നും പിന്നീട് സംസ്‌കാരം നടത്താനുദ്ദേശിച്ച സ്ഥലത്ത് പോയി അന്ത്യകര്‍മ്മങ്ങള്‍ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തുവെന്നും അയല്‍വാസിയായ അബ്ദുള്‍ ഖലീക്ക് പറയുകയുണ്ടായി.ജാതി മത ചിന്തകൾക്ക് അതിരുകൾ ഇല്ല എന്ന് ഈ മനുഷ്യർ തെളിയിച്ചിരിക്കുകയാണ്.

ബുര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കാശ്‌മീരിൽ സംഘർഷം നടക്കുമ്പോഴും ഇതിന് സമാനമായ മറ്റൊരു സംഭവവും ഉണ്ടായിട്ടുണ്ട്. അന്ന് മഹാരാജ് ഗുഞ്ചിലെ ഷെയ്ഖ് മഹല്ലിലെ താമസക്കാര്‍ ഒരു കശ്മീരി പണ്ഡിറ്റ് കുടുംബത്തെ സഹായിച്ചിരുന്ന വാർത്തയും ശ്രദ്ധ നേടിയിരുന്നു.മത വിദ്വേഷങ്ങൾ ഇല്ലാത്ത അക്രമങ്ങളിൽ താൽപ്പര്യമില്ലാത്ത പരസ്പ്പര സ്നേഹത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന ഒരുകൂട്ടം മനുഷ്യർ കാശ്‌മീർ താഴ്‌വരയിൽ ഉണ്ട് എന്നതിന് തെളിവാണിത്.

shortlink

Post Your Comments


Back to top button