ദോഹയിൽ നിന്നു ന്യൂസീലൻഡിലെ ഓക്‌ലൻഡിലേക്കുള്ള ഏറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ് വിമാന സർവീസ് ഫെബ്രുവരി അഞ്ചിന് ഖത്തർ എയർവേയ്സ് ആരംഭിക്കും. ഡിസംബർ മൂന്നിന് ആരംഭിക്കാനിരുന്ന സര്‍വീസ് ഫെബ്രുവരിയിലേക്കു മാറ്റുകയായിരുന്നു. 18 മണിക്കൂറും 20 മിനിറ്റും ഉള്ള ഓക്‌ലന്‍ഡ് യാത്രയില്‍ 14,538 കിലോമീറ്റർ ദൂരമായിരിക്കും വിമാനം പിന്നിടുക. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ഓക്‌ലൻഡിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിന്റെ റെക്കോർഡായിരിക്കും ഖത്തർ എയർവേയ്സ് തകർക്കുക.
അടുത്തിടെയാണ് എമിറേറ്റ്‌സ് തങ്ങളുടെ 17 മണിക്കൂർ നോൺസ്‌റ്റോപ്പ് റൂട്ട് ആരംഭിച്ചത്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഓക്‌ലൻഡ് എയർപോർട്ടിലേക്കുള്ള 14200 കിലോമീറ്റർ ദൂരം 17.25 മണിക്കൂർ കൊണ്ടാണ് വിമാനം സഞ്ചരിക്കുന്നത്. കൂടാതെ പത്തൊമ്പത് മണിക്കൂർ നോൺ സ്റ്റോപ് യാത്രാവിമാന സർവീസ് 2018 മുതൽ ആരംഭിക്കുമെന്ന് സിംഗപൂർ എയർലൈൻസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments