ഒരാളുടെ മുഖലക്ഷണം നോക്കി അയാളുടെ സ്വഭാവം പറയുമെന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്.എന്നാല്‍ ഒരാളുടെ മുഖത്തെ ഭാവവ്യത്യാസങ്ങള്‍ കണ്ട് ഒരാൾ കുറ്റവാളിയാണോ അല്ലയോ എന്ന് പ്രവചിക്കാൻ കഴിയും എന്നതാണ് പുതിയ കണ്ടു പിടുത്തം.ചൈനയിലുണ്ടാക്കിയ പുതിയ കമ്പ്യൂട്ടർ സോഫ്ട്‍വെയറിന്റെ സഹായത്തോടെ ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് 89.5 ശതമാനം കൃത്യതയോടെ പ്രവചിക്കാന്‍ സാധിക്കുമെന്നാണ് പുതിയ നിരീക്ഷണം.1900-ത്തോളം പേരുടെ മുഖഭാവങ്ങള്‍ അപഗ്രഥിച്ചാണ് ഈ സോഫ്ട്‍വെയറിന്റെ കൃത്യത ഉറപ്പാക്കിയിരിക്കുന്നത്.
.1856 പേരുടെ സാധാരണ ചിത്രങ്ങളാണ് ചൈനീസ് ഗവേഷകര്‍ പരിശോധനയ്ക്കായിതെരഞ്ഞെടുത്തത്. . മുഖത്ത് രോമങ്ങളോ മറ്റ് പാടുകളോ ഇല്ലാത്തവരെ നോക്കി തിരഞ്ഞെടുക്കുകായയിരുന്നു. .ക്രിമിനലുകളുടെ മേല്‍ച്ചുണ്ട് 23 ശതമാനത്തോളം കൂടുതല്‍ വളഞ്ഞതായിരിക്കുമെന്നും അവരുടെ കണ്ണുകള്‍ കൂടുതല്‍ അടുത്തായിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.ഇങ്ങനെ അപഗ്രഥിച്ചവരില്‍ പകുതിയോളം പേര്‍ കുറ്റവാളികളോ മുൻപ് കുറ്റം ചെയ്തിരുന്നവരോ ആണെന്ന് കണ്ടെത്തി. 89.5 ശതമാനം കൃത്യത ഇക്കാര്യത്തിലുണ്ടെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
എന്നാല്‍ ഇറ്റാലിയന്‍ ക്രിമിനോളജിസ്റ്റ് സെസാര്‍ ലോബ്രോസോയെപ്പോലുള്ളവര്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്.മുഖഭാവം നോക്കി കുറ്റവാളിയോ അല്ലയോ എന്ന് വിലയിരുത്തുന്നത് വളരെയേറെ കുഴപ്പം പിടിച്ച സംഗതിയാണെന്ന് ലെസ്റ്റര്‍ സര്‍വകലാശാലയിലെ ഡോ. ലിയാന്‍ഡ്രോ മിങ്കുവ് പറയുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സോഫ്ട്‍വെയറിലൂടെ വിലയിരുത്തുന്നതെന്നതിനാൽ കുഴപ്പമുണ്ടായെന്ന് വരില്ല. പക്ഷേ, എന്തുകൊണ്ടാണ് ക്രിമിനലുകളുടെ മുഖഭാവം വേറിട്ടുനില്‍ക്കുന്നതെന്ന് വിശദീകരിക്കാൻ കഴിയാത്തത് ഇതിന്റെ ന്യൂനതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Post Your Comments