കൊച്ചി: ബിയർ പാർലറിൽ നിന്ന് പാഴ്സലായി ബിയർ വാങ്ങി പുറത്ത്കൊണ്ട് പോകാം എന്ന സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബഞ്ച് റദ്ദാക്കി. പുതിയ വിധിയിലൂടെ ബിയര്‍ പാര്‍ലറുകളില്‍ നിന്ന് വാങ്ങുന്ന മദ്യം അവിടെ വച്ച് കുടിക്കണം.പുറത്ത് കൊണ്ടുപോകാൻ കഴിയില്ല. എന്നാൽ കണ്‍സ്യൂമര്‍ഫെഡിന്റേയും ബിവറേജ് കോര്‍പറേഷന്റേയും ഔട്ട് ലെറ്റുകളില്‍ നിന്ന് ബിയർ വാങ്ങുന്നതിനോ കൊണ്ടുപോകുന്നതിനോ നിയന്ത്രണമില്ല.
അതേസമയം വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിയര്‍പാര്‍ലര്‍ ഉടമകള്‍ അറിയിച്ചു. ബിയര്‍ പാലര്ലറുകളില് നിന്ന് ബിയര്‍ പാഴ്സല്‍ നല്‍കാമെന്നും കൂടുതല്‍ കൗണ്ടറുകളില്‍ മദ്യം വിളമ്പുന്നതില്‍ തെറ്റില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് നേരത്തെ ഉത്തരവിട്ടത്. ഇതാണിപ്പോൾ ഹൈക്കോടതി ഡിവിഷന് ബഞ്ച് റദ്ദാക്കിയത്.
Post Your Comments