IndiaNews

ബെംഗളൂരു എ ടി എം തട്ടിപ്പ്; 1.37 കോടിയുമായി മുങ്ങിയ വാൻഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: എടിഎമ്മില്‍ നിറയ്ക്കാനുള്ള 1.37 കോടി രൂപയുമായി മുങ്ങിയ വാന്‍ ഡ്രൈവര്‍ ഒടുവില്‍ പിടിയിലായി.നവംബര്‍ 23 ന് ബംഗലുരുവിലെ കെ ആര്‍ പുരത്ത് നിന്നും പണവുമായി മുങ്ങിയ ഡ്രൈവര്‍ ഡൊമിനിക്കിനെ ഇന്ന് രാവിലെയാണ് പിടികൂടിയത്. ഡൊമിനിക്കിന്റെ ഭാര്യയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കയ്യില്‍ നിന്ന് 79.8 ലക്ഷം രൂപയും കണ്ടെടുത്തിടുണ്ട്. പണവുമായി പോയ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. കാറില്‍ നിന്ന് 45 ലക്ഷം രൂപയും സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കും പൊലീസ് കണ്ടെത്തി.

ഈ മാസം 23നാണ് എടിഎമ്മില്‍ നിറയ്ക്കാനുള്ള ഒരു കോടി രൂപയുടെ പുതിയ കറന്‍സിയുമായി വന്ന ടാറ്റാ സുമോ വാഹനം കാണാതാവുന്നത്. ലോജിടെക് എന്ന കമ്പനിക്കാണ് തങ്ങളുടെ വിവിധ ബ്രാഞ്ചുകളില്‍നിന്നും പണം ശേഖരിക്കാനുള്ള കോണ്‍ട്രാക്ട് നല്‍കിയിരുന്നത്. ബംഗലൂരുവിലെ ഗൗഡ ടൗണിനു സമീപത്താണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കൂടുതല്‍ പണം എടുക്കാനായി മറ്റ് മൂന്നുപേരും ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ പോയപ്പോഴാണ് ശെല്‍വരാജ് വാഹനവുമായി കടന്നു കളഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button