TechnologyUncategorized

പുത്തൻ സെൽഫി ഫോണുമായി ഓപ്പോ

സെൽഫി പ്രേമികളെ ലക്‌ഷ്യം വെച്ച് പുത്തൻ ഫോണുമായി ഒപ്പോ. 16 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുള്ള എ57 എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത്. ഡിസംബർ 12നു ചൈനീസ് വിപണിയില്‍ എത്തുന്ന ഫോൺ ഇന്ത്യൻ വിപണിയിൽ എപ്പോൾ എത്തുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.

16 എംപി മുൻ ക്യാമറയിൽ എഫ്/2.0 അപ്പര്‍ച്ചറും, എല്‍ഇഡി ഫ്‌ളാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2.5ഡി കര്‍വ്ഡ് ഗ്ലാസുള്ള ഫോണിന്റെ വലിപ്പം 5.2 ഇഞ്ചാണ്. 3 ജി ബി റാമും, 505 ജിപിയു ഗ്രാഫിക്‌സുമുള്ള ഫോണിൽ 32 ജി ബി ഇന്റേര്‍ണല്‍ സ്റ്റോറേജും, ഫിംഗർ പ്രിന്റ് സ്കാനറും ഉൾപ്പെടുത്തിയിട്ടുണ്ട്. റോസ് ഗോള്‍ഡ്, ഗോള്‍ഡ് എന്നീ നിറങ്ങളിൽ ലഭിക്കുന്ന ഫോണിന് ഇന്ത്യയില്‍ 16,000 രൂപയ്ക്ക് അടുത്തായിരിക്കും വില എന്നാണ് സൂചന.

shortlink

Post Your Comments


Back to top button