IndiaNews

നോട്ട് നിരോധനം: ധനമന്ത്രിയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ- പി ചിദംബരം

ന്യൂഡൽഹി: താൻ ധനമന്ത്രിയായിരിക്കെ നോട്ട് പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ പദവി രാജിവച്ചൊഴിഞ്ഞേനെയെന്നു മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. തന്നോട് അങ്ങനെ ആവശ്യപെട്ടിരുന്നുവെങ്കിൽ കണക്കുകൾ ബോധ്യമാക്കികൊടുത്ത് അങ്ങനെ ചെയ്യരുതെന്ന് ഉപദേശിച്ചേനെ. പിന്നെയും തീരുമാനം നടപ്പാക്കാന്‍ നിർബന്ധിച്ചാൽ താൻ രാജിവച്ചൊഴിഞ്ഞേനെയെന്നും മുൻ ധനമന്ത്രി കൂടിയായ ചിദംബരം അറിയിച്ചു. അരുൺ ജയ്റ്റ്ലിയുടെ സ്ഥാനത്തു താനായിരുന്നെങ്കിൽ നോട്ടു നിരോധന വിഷയത്തിൽ എന്തു നിലപാടെടുത്തേനെയെന്ന് ഡൽഹി സാഹിത്യോൽസവത്തിൽ ചോദിച്ച ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഈ നടപടികൊണ്ട് അഴിമതി, വ്യാജ കറൻസികൾ, ബ്ലാക്ക് മാർക്കറ്റ് തുടങ്ങിയവ ഇല്ലാതാക്കുമെന്നുള്ള ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കില്ല. ചെറിയ ഫലങ്ങൾ ഉണ്ടായേക്കാം. ജനങ്ങൾ ഡിജിറ്റൽ ഇടപാടുകളിലേക്കു തിരിഞ്ഞേക്കാം. എന്നാൽ പ്രധാനമന്ത്രി പറഞ്ഞ ലക്ഷ്യങ്ങളിലേക്ക് ഇതെത്തില്ല. നോട്ടുകൾ അസാധുവാക്കുന്നതിതിന്റെ പ്രത്യാഘാതങ്ങൾ നരേന്ദ്ര മോദിയെ വേണ്ടവിധം ധരിപ്പിച്ചിരുന്നില്ലെന്നു ചിദംബരം പറഞ്ഞു. മാത്രമല്ല, ഈ നീക്കത്തെക്കുറിച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും ബോധവാനായിരുന്നില്ല.

നോട്ട് അസാധുവാക്കൽ നടപടികൾ രഹസ്യമാക്കിത്തന്നെ എടുക്കണം. എന്നാൽ പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുക്കണമായിരുന്നു. ഇനി പ്രതിപക്ഷത്തോടു ചോദിച്ചില്ലെങ്കിലും എൻഡിഎ ഭരണകാലത്തെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹയോടെങ്കിലും ചോദിക്കാമായിരുന്നു. മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായി മൻമോഹൻ സിങ്ങിനോടു ചോദിക്കാമായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി 50 ദിവസം തേടിയിട്ടുണ്ടെങ്കിലും പാവപ്പെട്ട ജനങ്ങൾക്ക് ഈ ദിവസങ്ങൾ കടന്നുപോകുന്നത് ബുട്ടിമുട്ടാണെന്നും ചിദംബരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button