Uncategorized

വീട്ടുജോലിക്കായി സൗദി അറേബ്യയിലേക്ക് പോയ 21 സ്ത്രീകളെ കുറിച്ച് വിവരങ്ങളില്ല.

ഏജന്റുകള്‍ മുഖേന സൗദിയിലേക്ക് തൊഴിലിനു പോയ ഹൈദരാബാദുകാരായ 21 സ്ത്രീകളെ കുറിച്ച് വിവരങ്ങളില്ല.
രണ്ട് വര്‍ഷം മുമ്പ് വീട്ടു ജോലിക്കായി സൗദിയിലെത്തിയ രണ്ട് സ്ത്രീകള്‍ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെ 21 പേരെ കുറിച്ച് വിവരങ്ങളൊന്നും ഇല്ലാതിരിക്കുന്നത് ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്.

വയസായവരെയും കുട്ടികളെയും നോക്കുന്നതാണ് ഇവരുടെ ജോലി എന്നാണ് പറഞ്ഞിരുന്നത്. നല്ല ശമ്പളവും ഏജന്റുമാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് 18-20 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വന്നിരുന്നുവെന്നും തുച്ഛമായ ശമ്പളമാണ് നല്‍കിയിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. ചിലര്‍ ഇക്കാര്യം രഹസ്യമായി വീട്ടുകാരെ അറിയിച്ചിരുന്നു.

ഹൈദരാബാദിലെ ഫലക്‌നുമ, ചാര്‍മിനാര്‍, ബഹദൂര്‍പുര, റെയ്ന്‍ ബസാര്‍, മാലക് പേട്ട്, വട്ടേപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്ക് വീട്ടുകാരുമായി ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൗദിയില്‍ എത്തിയ ശേഷം ഇവര്‍ക്ക് വീട്ടുകാരുമായി ഒരു ബന്ധവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button