കൊൽക്കത്ത : ഏതെങ്കിലും ഒരു മത്സരത്തില്‍ പ്രകടനം മോശമായാല്‍ ചീത്ത വിളികൊണ്ട് മൂടരുതെന്ന് ആരാധകരോട് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ അഭ്യർത്ഥന. കളി മോശമായെന്ന് കരുതി തുടർച്ചയായി ചീത്ത വിളിക്കരുതേയെന്നും ഏതു നല്ല കളിക്കാരനും മോശം ദിവസങ്ങള്‍ ഉണ്ടായേക്കാമെന്നും താരങ്ങൾ പറയുന്നു. ചിലർ തങ്ങളുടെ കുടുംബത്തെ പോലും ചീത്ത വിളിക്കാറുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആരാധകരോട് താരങ്ങള്‍ ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. നേരത്തെ മലയാളി താരം മുഹമ്മദ് റാഫി മലയാളി ആരാധകരില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു.
Post Your Comments