ഡൽഹി: ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ സെല്‍ഫി മരണങ്ങള്‍ സംഭവിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ കാര്‍ണെജി മെലണ്‍ സര്‍വകലാശാലയും, ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷനും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
ലോകത്ത് 127 സെല്‍ഫി മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിൽ 76ഉം ഇന്ത്യയിലാണ്. മരണപ്പെടുന്നവരില്‍ ഏറെയും 24 വയസ്സില്‍ താഴെയുള്ളവരാണെന്നും പഠനം പറയുന്നു. ട്രെയിനിന് മുന്‍പില്‍ നിന്നും, ട്രെയിന് മുകളില്‍ നിന്നും, മലമുകളില്‍ നിന്നുമൊക്കെ സെല്‍ഫിയെടുക്കുന്നതിനിടെയാണ് മരണങ്ങള്‍ ഭൂരിഭാഗവും സംഭവിച്ചിരിക്കുന്നത്.
മുംബൈയിലെ ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡില്‍ സെല്‍ഫി എടുക്കുന്നതിനിടെ യുവാക്കള്‍ കൊല്ലപ്പെട്ടതിന് ശേഷം നഗരത്തിലെ പതിനാറോളം സ്ഥലങ്ങള്‍ സെല്‍ഫി നിരോധിത മേഖലയായി മുംബൈ പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തുടനീളം സെല്‍ഫി അപകടമേഖലകളെ കുറിച്ച് അവബോധം വളര്‍ത്താന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
Post Your Comments