തിരുവനന്തപുരം: ഡിജിറ്റല്‍ ബാങ്കിംഗ് സാക്ഷരതാ മിഷനുമായി ബിജെപി. പേപ്പര്‍ കറന്‍സി രഹിത സമൂഹമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പിലാക്കാനായി ഡിജിറ്റല്‍ ബാങ്കിംഗ് സാക്ഷരതാ മിഷൻ എന്ന പദ്ധതി രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആണ് അറിയിച്ചത്.
ഡിസംബര്‍ മൂന്നിന് പദ്ധതി കൊച്ചിയിൽ ആരംഭിക്കും. ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകളെപ്പറ്റി പൊതുജനങ്ങളെ ബോധവത്കരിക്കുകയും പരിശീലനം നല്‍കുകയുമാണ് ഡിജിറ്റല്‍ ബാങ്കിംഗ് സാക്ഷരതാ മിഷന്റെ ലക്ഷ്യം. കള്ളപ്പണം തടയുന്നതില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ പ്രാധാന്യം, ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തേണ്ട വിധം എന്നിവയെ സംബദ്ധിച്ച് പ്രവർത്തകർക്ക് പരിശീലനം നൽകുകയും പരിശീലനം ലഭിച്ചവർ പഞ്ചായത്ത് തലങ്ങളിലെത്തി ബോധവത്കരണം നടത്തുകയും ചെയ്യും.
Post Your Comments