കൊല്‍ക്കത്ത● നോട്ടു നിരോധനത്തെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ബംഗാളില്‍ പരാജയപ്പെട്ടെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബോസ്.
ഹര്‍ത്താല്‍ വിജയിച്ചില്ല. ഹര്‍ത്താലുമായി ജനങ്ങള്‍ സഹകരിച്ചില്ല. എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താല്‍ ബംഗാളിലെ ജനജീവിതത്തെ കാര്യമായി ബാധിക്കാത്ത സാഹചര്യത്തിലാണ് സി.പി.എം നേതാവിന്റെ പ്രതികരണം.
ഹര്‍ത്താലിന് ഭരണകക്ഷിയായ തൃണമൂല്‍ പിന്തുണ നല്‍കിയിരുന്നില്ല. ബംഗാളില്‍ ഹര്‍ത്താല്‍ പരാജയപ്പെട്ടെങ്കിലും ഇടത് ശക്തികേന്ദ്രങ്ങളായ കേരളത്തിലും ത്രിപുരയിലും ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു.
Post Your Comments