റിലയന്‍സ് ബില്ലെന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് വന്നു. 554 ജിബി ഉപയോഗിച്ചതിന് 27718 രൂപയുടെ ബില്ലെന്ന പേരിലാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ പ്രചരിച്ചത്. കൊല്‍ക്കത്തയില്‍ നിന്നുള്ള അയ്നുദ്ദീന്‍ മൊണ്ടാല്‍ എന്ന ഉപയോക്താവിന്റെ പേരില്‍ ലഭിച്ച ബില്ലില്‍, വൈകി അടക്കുന്ന സാഹചര്യമുണ്ടായാല്‍ 1100 രൂപയുടെ പിഴ ചുമത്തുമെന്നും നല്‍കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ ചിത്രം വ്യാജമാണെന്നാണ് കണ്ടെത്തല്‍. ഫോട്ടോഷോപ്പില്‍ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചിത്രമാണിത്. രാജ്യത്തുടനീളം ഈ ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടു. ചിത്രങ്ങളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും ഡിസംബര്‍ 31 വരെ സേവനങ്ങള്‍ സൗജന്യമായി തന്നെ തുടരുമെന്നും ജിയോയുടെ ഔദ്യോഗിക വക്താവ് സാമ്പത്തിക മാധ്യമമായ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. അതേസമയം, ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2017 മാര്‍ച്ച് വരെ ജിയോ സേവനങ്ങള്‍ നീട്ടാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. ഇത് സംബന്ധമായ പ്രഖ്യാപനം ഡിസംബര്‍ 28 ഓടെയാകും ജിയോ പ്രഖ്യാപിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Post Your Comments