തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എംഎം മണി. തോക്ക് കൊണ്ട് ജനങ്ങളെ കൊല്ലുകയും പണം പിരിക്കുകയും ചെയ്യുന്ന മാവോയിസ്റ്റുകള്‍ക്ക് അര്‍ഹമായ ശിക്ഷയേ ലഭിച്ചിട്ടുള്ളൂ. മാവോയിസ്റ്റുകളെ കമ്മ്യൂണിസ്റ്റുകളായി കരുതാനാകില്ലെന്നും മണി പറയുന്നു.
ബംഗാള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തകരെ കൊന്നവരാണ് മാവോയിസ്റ്റുകള്‍. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ പോലീസിനെതിരെ തിരിഞ്ഞവര്‍ക്കുള്ള മറുപടിയുമായാണ് മണി എത്തിയത്. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെയും സ്ത്രീയുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരുടേയും ദേഹത്ത് കാര്യമായ മുറിവുകള്‍ ഇല്ലെന്നാണ് പറയുന്നത്. ആന്തരികാവയവങ്ങള്‍ക്ക് കാര്യമായ ക്ഷതം സംഭവിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments